തക്കാളി രസം.
ചേര്‍ക്കേണ്ട ഇനങ്ങള്‍
തുവരപ്പരിപ്പ് 125 ഗ്രാം തക്കാളി 2 കടുക് 1 ടീ സ്പൂണ്‍
നെയ്യ് 1 ടീ സ്പൂണ്‍ പച്ചമുളക് 3 എണ്ണം മല്ലി 1 ടീ സ്പൂണ്‍
വറ്റല്‍ മുളക് 4 എണ്ണം കുരുമുളക് 1/2 ടീ സ്പൂണ്‍ കടലപ്പരിപ്പ് 1 ടീ സ്പൂണ്‍
ജീരകം 1/2 ടീസ്പൂണ്‍ കായം ആവശ്യത്തിന് കറിവേപ്പില ആവശ്യത്തിന്
ഉപ്പ് പാകത്തിന്
പാകം ചെയ്യേണ്ട വിധം
ആദ്യം പരിപ്പ് വേവിച്ചുടയ്ക്കുക. തക്കാളിയും കായവും ഉപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്തു തിളപ്പിക്കുക. പിന്നീട് ജീരകം ഒഴികെയുള്ള ചേരുവകള്‍വറുത്ത് ജീരകംചേര്‍ത്തുപൊടിയ്ക്കുക. കുറച്ച് വെള്ളം ചേര്‍ത്ത്കുഴമ്പു പരുവത്തിലാക്കി ഇത് തിളയ്ക്കുക രസത്തില്‍ ചേര്‍ക്കുക. അഞ്ച് മിനിറ്റ് ചെറുതീയില്‍ വെച്ച് കുറച്ചുനേരം കൂടി തിളപ്പിക്കുക.
രസം തിളച്ചുപൊങ്ങുമ്പോള്‍ കറിവേപ്പിലയിട്ട് അടുപ്പില്‍ നിന്ന് വാങ്ങണം. ഒരു ടീസ്പൂണ്‍ നെയ്യില്‍ പച്ചമുളകും കടുകുമിട്ട് വറുത്തുകോരി രസത്തില്‍ ചേര്‍ക്കുക. തക്കാളി രസം റെഡി.