കൈരളി ടി.വി. ഫാമിലി മ്യൂസിക്‌ ഷോ 20 ലക്ഷം രൂപയുടെ ഫ്ലാറ്റ് കാഞ്ഞങ്ങാട് സ്വദേശിക്ക്‌

കൈരളി ടി.വി യുടെ ഫാമിലി മ്യൂസിക് പരിപാടിയില്‍ ഒന്നാം സ്ഥാനം നേടിയ അരയിയിലെ പ്രമോദും കുടുംബവും കാഞ്ഞങ്ങാടിന് അഭിമാനമായി.ഫൈനല്‍ മത്സരത്തിലെ മൂന്ന് റൗണ്ടുകളും നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. സോളോ പിന്നണി ഗോയകര്‍ക്കൊപ്പം ഡ്യൂയിറ്റ്, ഗ്രൂപ്പ് സോങ്ങ് റൗണ്ടുകളാണുണ്ടായത്. പ്രൊഫഷണല്‍ ഗായകരായ രഘൂത്തമനും കവിതയുമാണ് ഫൈനലില്‍ തിളങ്ങുന്ന പ്രകടനം കാഴ്ചവെച്ച് ഫ്‌ളാറ്റ് സ്വന്തമാക്കാന്‍ സഹായിച്ചതെന്ന് കുടുംബാംഗങ്ങള്‍ ഒറ്റ സ്വരത്തില്‍ പറഞ്ഞു.കൈരളി ടി.വി യുടെ പരിപാടിയില്‍ നിന്നും ലഭിച്ച അനുഭവം തങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ടെന്നും കുടംബത്തിന്റെ നേതൃത്വത്തില്‍ ഗാനമേള ട്രൂപ്പ് ഉണ്ടാക്കാനാണ് അടുത്ത ശ്രമമെന്നും പ്രമോദ് പറഞ്ഞു. സംഗീത സംവിധായകന്‍ രാജാമണി നടന്‍ മാള അരവിന്ദന്‍ തുടങ്ങിയവരായിരുന്നു വിധികര്‍ത്താക്കള്‍.

Leave a Reply

പഴയ വാര്‍ത്തകള്‍

September 2010
S M T W T F S
« Aug    
 1234
567891011
12131415161718
19202122232425
2627282930  

Subscribe to Padanna.com

E-mail:

Subscribe
Unsubscribe