വ്യാപാരികള്‍ ലൈസന്‍സ് എടുക്കണം
പടന്ന: പൊതുവിപണിയില്‍ പഞ്ചസാര വ്യാപാരം നടത്തുന്ന മുഴുവന്‍ മൊത്ത ചില്ലറ വ്യാപാരികളും നിയമപ്രകാരം ലൈസന്‍സ് എടുത്തിരിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ മുമ്പാകെ ഇനിയും അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്ത വ്യാപാരികള്‍ എത്രയും പെട്ടെന്ന് ലൈസന്‍സ് അനുവദിക്കുന്നതിനായി നിശ്ചിത ഫീസ് ഒടുക്കി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ലൈസന്‍സ് എടുക്കാത്ത വ്യാപാരികള്‍ക്കെതിരെ അവശ്യസാധന നിയമ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്. കൂടാതെ വിവിധ നിയന്ത്രണ ഉത്തരവുകള്‍ പ്രകാരമുളള ലൈസന്‍സുകളും എല്ലാ വ്യാപാരികളും എടുത്തിരിക്കേണ്ടതാണ്. കേരള ഭക്ഷ്യധാന്യ നിയന്ത്രണ ഉത്തരവ്, കേരള പള്‍സസ് ഡീലേര്‍സ് ലൈസന്‍സിംഗ് ഉത്തരവ്, കേരളാ എഡിബിള്‍ ഓയില്‍, എഡിബിള്‍ ഓയില്‍ സീഡ്‌സ്, വനസ്പതി & ബേബി ഫുഡ് ലൈസന്‍സിംഗ് ഉത്തരവ് എന്നിവ പ്രകാരം ലൈസന്‍സ് എടുക്കേണ്ടതാണ്