പഞ്ചായത്ത് പ്രസിഡന്ട് പി ജഗദീശന്‍ വി ഇ ഒ ടി പി ജയപ്രകാശിനെ കഴുത്തിനു പിടിച്ചു തള്ളിയതായി പരാതി
പടന്ന പഞ്ചായത്ത് പ്രസിഡന്ട് പി ജഗദീശന്‍ വി ഇ ഒ ടി പി ജയപ്രകാശിനെ കഴുത്തിനു പിടിച്ചു തള്ളിയതായി പരാതി.വ്യാഴാഴ്ച പടന്ന പഞ്ചായത്ത് ഓഫീസിലാണ് സംഭവം. അതേസമയം ഉദ്യോഗസ്ഥന്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് ജഗദീശന്‍ പോലീസിലും ജയപ്രകാശ് ബി ഡി ഒ ക്കും പരാതി നല്‍കി.ജയപ്രകാശ് പയ്യന്നൂരിലെ ആശുപത്രിയില്‍ ചികിത്സ തേടി. ഇ എം എസ് ഭാവന പദ്ധതിയില്‍ അര്‍ഹാതയില്ലാത്തയാള്‍ക്ക് ആനുകൂല്യം നല്‍കാന്‍ പ്രസിടന്റിന്റെ സമ്മര്‍ദ്ദം അവഗണിച്ചതാണ് കൈയ്യേറ്റത്തിനു കാരണമെന്ന് വി ഇ ഒ പറഞ്ഞു. പഞ്ചായത്തില്‍ ഇ.എം.എസ്. ഭവന പദ്ധതിയില്‍ രണ്ടാം ഘട്ട പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള തുക തിരഞ്ഞെടുപ്പിന് മുമ്പ് വിതരണംചെയ്യണമെന്ന് ഭരണസമിതി യോഗത്തില്‍ പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റേഷന്‍കാര്‍ഡ് ഉടമസ്ഥരല്ലാത്ത അംഗങ്ങളായവര്‍ ഉള്‍പ്പെടുന്ന രണ്ടാം പട്ടികയില്‍പ്പെട്ടവര്‍ക്ക് തുക വിതരണംചെയ്യണമെങ്കില്‍ വ്യക്തമായ ഉത്തരവ് ലഭിക്കണമെന്നും അതിനാല്‍ തുക വിതരണംചെയ്യാന്‍ തടസ്സമുണ്ടെന്നും വി.ഇ.ഒ.യും പറഞ്ഞു. പദ്ധതിയെക്കുറിച്ച് നേരത്തെ നടന്ന സര്‍വേ റിപ്പോര്‍ട്ടടക്കമുള്ള രേഖകളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും വി.ഇ.ഒ. തര്‍ക്കിച്ചു. ഉത്തരവില്ലാതെ തുക നല്‍കാന്‍ കഴിയില്ലെന്ന് വാദിച്ച വി.ഇ.ഒ.യും പ്രസിഡന്റും തമ്മില്‍ യോഗത്തില്‍ കടുത്ത വാഗ്വാദങ്ങള്‍ നടന്നിരുന്നു. യോഗത്തിന് ശേഷം ഫീല്‍ഡില്‍ പോയി വന്ന വി.ഇ.ഒ. മഴക്കോട്ട് അഴിച്ചുവെക്കാതെ ഓഫീസിനകത്ത് കയറിയതാണ് ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കത്തിനിടയാക്കിയത്. വോട്ടര്‍ പട്ടിക ഹിയറിങ് നടക്കുന്നതിനാല്‍ ഓഫീസല്‍ എത്തിച്ചേര്‍ന്നവരുടെ സാന്നിധ്യത്തിലാണ് കൈയാങ്കളി. നാട്ടുകാര്‍ ഇടപെട്ടാണ് ഇരുവരെയും നീക്കംചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗവും വി.ഇ.ഒ. എന്‍.ജി.ഒ. യൂണിയന്‍ അംഗവുമാണ്.
Attaye pidich methayil kidatharuth” daash vargakkaaran ennum angane tahneeyaa”
avanu partita pani thengu kayayattavum , thadam edukkalumallathe veronnumilla!!!!
Ivanoyokkee adhikaara menn simhaasanathil iruthiyavanmaareyaado adikkendath!!!
” annnaan thengu kayayttam marakkumo”??