അറേബ്യന്‍ പട്ടുറുമാല്‍: സമ്മാനങ്ങള്‍ വിതരണം ചെയ്തു
റിയാദ്: കഴിഞ്ഞമാസം സമാപിച്ച സംഗീത മത്സരമായ ഹാഫ്മൂണ്‍ അറേബ്യന്‍ പട്ടുറുമാലിന്റെ വിജയികള്‍ക്കുള്ള സ്വര്‍ണാഭരണങ്ങള്‍ വിതരണം ചെയ്തു. ഒന്നാം സ്ഥാനത്തെത്തിയ കൃപാകൃഷ്ണകുമാര്‍ ഫാഫ്മൂണ്‍ റസ്‌റ്റോറന്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സഫീര്‍ഹംസയില്‍ല്‍ നിന്നും സമ്മാനം ഏറ്റുവാങ്ങി. രണ്ടാം സമ്മാനം നേടിയ കീര്‍ത്തന ഗിരിജന് സഫാമക്ക പോളിക്ലിനിക്ക് മാര്‍ക്കറ്റിങ് മാനേജര്‍ ഹംസക്കുട്ടി അരിപ്രയും മൂന്നാം സമ്മാനം നേടിയ ശിന്‍ഷാ ഷാജഹാന് കീബോഡിസ്റ്റ ഇല്യാസ് മണ്ണാര്‍ക്കാടും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ കെ.പി.എം കല്ലപ്പാറ അധ്യക്ഷത വഹിച്ചു. സുരേഷ് തിരുവാലി, അബ്ദുല്‍ ഹമീദ് ആദൃശേരി, ശമീറ ടീച്ചര്‍, ഹഫ്‌സ ടീച്ചര്‍ എന്നിവര്‍ സംബന്ധിച്ചു. സി.ബി.എസ്.ഇ പരീക്ഷയില്‍ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ, ഹാഫ്മൂണ്‍ പട്ടുറുമാലിന്റെ അവതാരക കൂടിയായ നെസ്മ ഫൈസലിനെ ചടങ്ങില്‍ അനുമോദിച്ചു. ഇസ്മായില്‍ കാരോളം സ്വാഗതവും സിദ്ദീഖ് മഞ്ചേശ്വരം നന്ദിയും പറഞ്ഞു