ഉദിനൂരില്‍ റോഡില്‍ വെള്ളം നാട്ടുകാര്‍ വാഴ നട്ട് പ്രതിഷേതിച്ചു
പടന്ന : വര്‍ഷംതോറും റോഡില്‍ ഉണ്ടാകുന്ന വെള്ളക്കെട്ടില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വാഴകള്‍ നട്ടു. ഉദിനൂര്‍ തടിയന്‍കൊവ്വല്‍ ചന്തേര പടിഞ്ഞാറെക്കര റോഡില്‍ തടിയന്‍ കൊവ്വല്‍ മുണ്ട്യക്കു സമീപമാണ് വാഴ നട്ടത്. അഞ്ചുവര്‍ഷത്തിലധികമായി വര്‍ഷകാലങ്ങളില്‍ വെള്ളക്കെട്ട് പതിവാണ്. അധികൃതര്‍ക്ക് വര്‍ഷംതോറും പരാതി നല്‍കാറുണ്ടെങ്കിലും നടപടിയുണ്ടാവാറില്ല.കാല്‍നടയാത്രപോലും ദുഷ്‌കരമായ വെള്ളക്കെട്ടില്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചരല്‍ മണ്ണിട്ട് നികത്താന്‍ ശ്രമിച്ചിരുന്നു. ഇതു പാതിവഴിയില്‍ മുടങ്ങി.ഇരുചക്ര വാഹനങ്ങളും സൈക്കിളില്‍ സ്‌കൂളുകളില്‍ പോകുന്ന കുട്ടികളും വെള്ളക്കെട്ടിലെ കുഴിയില്‍ വീണ് അപകടമുണ്ടാകുന്നത് പതിവാണ്