പള്ളിക്കര റെയില്‍വേഗേറ്റ് മൂന്ന് മാസത്തേക്ക് അടച്ചിട്ടു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കാസര്‍കോട് ചന്ദ്രഗിരി റൂട്ടിലെ പള്ളിക്കര റെയില്‍വേ ഗേറ്റ് മൂന്ന് മാസത്തേക്ക് അടച്ചിട്ടു. പള്ളിക്കര റെയില്‍വേ മേല്‍പ്പാലത്തിന്റെ അന്തിമ പണി പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് റെയില്‍വേ ഗേറ്റ് അടച്ചിട്ടത്. റോഡിനു കുറുകെ മേല്‍പ്പാലത്തില്‍ സ്ലാബ് ഇടുന്നതിന് വേണ്ടിയാണ് റെയില്‍വേ ഗേറ്റ് അടച്ചിട്ടതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. എന്നാല്‍ പള്ളിക്കര റെയില്‍വേ ഗേറ്റ് അടച്ചിട്ടത് ആയിരക്കണക്കിന് യാത്രക്കാരെയാണ് വന്‍ ദുരിതത്തിലാക്കിയത്. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്ന പാതയാണ് ചന്ദ്രഗിരി റൂട്ട്. ഓരോ രണ്ട് മിനിട്ടും ഇടവിട്ട് ഈ റൂട്ടില്‍ ബസ് സര്‍വ്വീസ് നടക്കുന്നുണ്ട്. മണിക്കൂറില്‍ ആയിരക്കണക്കിന് സ്വകാര്യ വാഹനങ്ങളാണ് ഈ റൂട്ടില്‍ കടന്നുപോകുന്നതെന്നിരിക്കെ നീണ്ട മൂന്ന് മാസക്കാലം ഗതാഗതം സ്തംഭിപ്പിച്ച് ഗെയ്റ്റ് അടച്ചിട്ടത് ജനങ്ങളില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നിലവില്‍ കാഞ്ഞങ്ങാട് നിന്നും വരുന്ന ബസുകള്‍ പള്ളിക്കര ഗെയ്റ്റ് വരെ മാത്രമേ സര്‍വ്വീസ് നടത്തുന്നുണ്ട്. കാസര്‍കോട് നിന്നും വരുന്ന ബസുകള്‍ ബേക്കല്‍ കോട്ട പരിസരത്ത് സര്‍വ്വീസ് നിര്‍ത്തുന്നു. കാസര്‍കോട്ടേക്ക് പോകേണ്ട കാഞ്ഞങ്ങാട്ടെ യാത്രക്കാര്‍ പള്ളിക്കരയില്‍ ഇറങ്ങി റെയില്‍വേ ഗേറ്റ് കാല്‍നടയായി മുറിച്ചു കടന്ന ശേഷം ബേക്കല്‍ കോട്ടവഴി പാലക്കുന്ന് ബസ്സില്‍ യാത്ര തുടരുകയാണ് പതിവ്. ചുരുക്കത്തില്‍ ഈ റൂട്ടില്‍ രണ്ട് ബസുകള്‍ കയറിയിറങ്ങി യാത്രചെയ്യേണ്ട ദുരവസ്ഥയിലാണ് യാത്രക്കാര്‍. റെയില്‍വേ മേല്‍പ്പാലത്തിന്റെ ജോലി എളുപ്പത്തില്‍ പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് ചന്ദ്രഗിരി റൂട്ട് തുറന്നുകൊടുത്ത് യാത്രാസൗകര്യം പുനസ്ഥാപിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.

Leave a Reply

പഴയ വാര്‍ത്തകള്‍

September 2010
S M T W T F S
« Aug    
 1234
567891011
12131415161718
19202122232425
2627282930  

Subscribe to Padanna.com

E-mail:

Subscribe
Unsubscribe