മുസ്ലിം സമുദായത്തിനു പരിധി നിശ്ചയിക്കാന്‍ ആര്‍ക്കും അവകാശമില്ല: നാസറുദ്ദീന്‍ എളമരം
കോഴിക്കോട്: മുസ്്ലിം സമുദായം എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്നതിനു പരിധി നിശ്ചയിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നു പോപുലര്‍ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം. ഭരണകൂടവും പോലിസും രാഷ്്ട്രീയ പാര്‍ട്ടികളും ഒരു വിഭാഗം മാധ്യമങ്ങളും നടത്തുന്ന മുസ്്ലിം വേട്ടക്കെതിരായി കോഴിക്കോട് നടന്ന ബഹുജന റാലിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പള്ളികള്‍ നിര്‍മിക്കുന്നവരും റിലീഫ് നടത്തുന്നവരും മാത്രമായി മുസ്്ലിം സമുദായത്തെ പരിമിതപ്പെടുത്താന്‍ ആരും നോക്കേണ്ടതില്ല. മനുഷ്യാവകാശ-പൌരാവകാശ മേഖലകളില്‍ നിന്നും സാമൂഹിക സേവന രംഗത്തു നിന്നും സമുദായത്തെ അകറ്റാനും പരിധി നിശ്ചയിക്കുവാനും തുനിയുന്നവരെ സമുദായം തിരിച്ചറിയണം.
1993 ല്‍ രൂപീകൃതമായ എന്‍.ഡി.എഫിനെ 17 വര്‍ഷമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അന്നു മുതല്‍ ഇന്നുവരെ കഴമ്പില്ലാത്തെ ആരോപണങ്ങളല്ലാതെ മറ്റൊന്നും കണ്െടത്താന്‍ സാധിച്ചിട്ടില്ല. ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനു പകരം അവ തെളിയിക്കുകയാണു വേണ്ടത്.സ്വാതന്ത്യ്രാനന്തര ഇന്ത്യയിലെ 63 വര്‍ഷങ്ങള്‍ മുസ്്ലികളുടെ നരകയാതനയുടേതാണ്. ഈ സാഹചര്യം വിശകലനം ചെയ്തു പിറവിയെടുത്ത നവസാമൂഹിക പ്രസ്ഥാനമായ പോപുലര്‍ഫ്രണ്ടിനെ തകര്‍ക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. മുസ്്ലിംകള്‍ക്കുമേല്‍ ആരോപിച്ച പത്തിലധികം സ്ഫോടനങ്ങളില്‍ ആര്‍.എസ്.എസിന്റെ പങ്ക് കണ്െടത്തിയപ്പോള്‍ അതവഗണിച്ചു നിയമത്തോട് യുദ്ധം പ്രഖ്യാപിക്കുന്ന മാധ്യമ-ഭരണകൂട നീക്കങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണം.
മൂവാറ്റുപുഴയിലെ ദൌര്‍ഭാഗ്യകരമായ സംഭവത്തിന്റെ പേരില്‍ പാര്‍ട്ടികളെയും സംഘടനകളെയും വേട്ടയാടുന്ന ആദ്യ സംഭവമാണു ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്നവരും പ്രതിപക്ഷത്തിരിക്കുന്നവരും എവിടെയുമില്ലാതെ നില്‍ക്കുന്ന പാര്‍ട്ടിയും നാളിതുവരെ തുടര്‍ന്നത് ആക്രമണമാണ്.
മുസ്്ലിം സമുദായം മറ്റുള്ളവരുടെ ഔദാര്യം പറ്റി കഴിയണമെന്നാണു ചിലര്‍ കണക്കുകൂട്ടുന്നത്. തങ്ങളുടെ കാലിനടിയിലെ മണ്ണ് ഊര്‍ന്നു പോവുന്നതു തിരിച്ചറിഞ്ഞതിനാലാണു പോപുലര്‍ഫ്രണ്ടിനെതിരേ അവര്‍ തിരിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ നാടിനെ തകര്‍ക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഞങ്ങള്‍ പുറത്തു നിന്നു വന്നവരല്ല. ഇവിടെ ജനിച്ചു വളര്‍ന്നവരാണ്. ബി.ജെ.പി.യുടെ വോട്ടില്‍ കണ്ണു നട്ടാണ് ഇപ്പോള്‍ സി.പി.എം പ്രവൃത്തിക്കുന്നത്. ഇതിനു വേണ്ടിയാണ് മുസ്്ലിം വേട്ടക്കു നേതൃത്വം നല്‍കുന്നതെന്നും നാസറുദ്ദീന്‍ ആരോപിച്ചു.ഇസ്രായേലിന്റെയും ഹിന്ദുത്വ ഫാഷിസത്തിന്റെയും ഏജന്റായി സി.പി.എം മാറിയിരിക്കയാണ്. പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകരാരും ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്നില്ല. സംസ്ഥാനത്തു നടന്ന 119 രാഷ്്ട്രീയ കൊലപാതകങ്ങളില്‍ 50 എണ്ണവും നടത്തിയതു സി.പി.എം ആണ്.ആര്‍.എസ്.എസിന്റെ താല്‍പര്യ പ്രകാരം പോലിസ് മെനയുന്ന കഥകള്‍ മാധ്യമ പ്രവര്‍ത്തകര്‍ തൊണ്ട തൊടാതെ വിഴുങ്ങുകയാണ്. റിപബ്ളിക് ദിനത്തിലും സ്വാതന്ത്യ്രദിനത്തിലും ആശങ്കപരത്തുന്ന വാര്‍ത്തകല്‍ സൃഷ്്ടിക്കപ്പെടുന്നത് അങ്ങനെയാണ്.നിരോധനം പറഞ്ഞു ആരും വിരട്ടാന്‍ ശ്രമിക്കരുതെന്നും തീയില്‍ കുരുത്ത സംഘടനയാണു പോപുലര്‍ഫ്രണ്െടന്നും നാസറുദ്ദീന്‍ ഓര്‍മിപ്പിച്ചു. കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ സമുദായ നേതാക്കള്‍ തയ്യാറാവണം. വേട്ടക്കാരോടൊപ്പം കൂടുന്ന പ്രവണത മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നാസറുദ്ദീന്‍ എളമരം സാഹിബ് 1993 ന്നു പിറവി എടുത്ത ഈ സംഘടന കൊണ്ട് മുസ്ലിം സമുഹത്തിന്‍ എന്‍ട് ഘുനമാണ് ഉണ്ടാക്കിയത് എന്നും കൂടെ പറയണമായിരുന്നു
നിന്ഘളെ പോലുള്ള സോഘടന കൊണ്ട് മോസ്ലിന്ഘല്ക് ഘുനം ഒന്നുമില്ലന്ഘിലും ഒരുപാടു ദോഷം ഉണ്ടായിട്ടുണ്ട് അത് ആരുടെ വരവിലാണ് ഉള്പെടുതെണ്ടത് അതും പറയാമോ