ടി.സി.എന്‍. ചാനലിന്‍റെ കേബിള്‍ മുറിച്ചു മാറ്റി സംപ്രേഷണം തടസപ്പെട്ടു
പടന്ന : ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ മുറിച്ചു മാറ്റിയതിനെ തുടര്‍ന്നു തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ പഞ്ചായത്തുകളില്‍ കേബിള്‍ ടി വി സംപ്രേഷണം മുടങ്ങി.സാമൂഹിക വിരുദ്ധരാണ് സംഭവത്തിനു പിന്നില്‍.കഴിഞ്ഞ ദിവസം സന്ധ്യക്ക് ഏഴു മണിയോടെയാണ് കേബിള്‍ ബന്ധം വിച്ഹേദിക്കപ്പെട്ടത്.ഇത് ഒന്‍പത് മണിയോടെ പുനസ്ഥാപിച്ച്ചുവെങ്കിലും പത്ത് മണിക്ക് ശേഷം വീണ്ടും വീണ്ടും മുറിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.കേബിളിന് പുറമേ വിലപിടിപ്പുള്ള ഉപകരണമായ എന്ക്ലോഷരും നഷ്ടപ്പെട്ടു.ഉദ്ദേശം 35000 രൂപയുടെ നഷ്ടമുണ്ടായി.സംഭവത്തില്‍ കേബിള്‍ ഓപ്പറെറ്റര്‍സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി ,ടി സി എന്‍ ചാനല്‍ എന്നിവ പ്രതിഷേധിച്ചു