ഒരിമുക്ക് മുതല്‍ എടച്ചകൈ വരെ ഗതാഗതം കൂടുതല്‍ ദുസ്സഹമാവുന്നു

പടന്ന : കുണ്ടുംകുഴിയും നിറഞ്ഞ് യാത്ര ദുരിതമായ റോഡിലെ വെള്ളക്കെട്ടൊഴിവാക്കാന്‍ ജെ.സി.ബി ഉപയോഗിച്ച് നടപ്പാതയില്‍ കുഴിയെടുത്തത് . ഓരിമുക്ക് മുതല്‍ പടന്ന തെക്കേപ്പുറം വരെയുള്ള പ്രധാന പാതയിലാണ് കുഴിയടക്കലിന്റെ ഭാഗമായുള്ള അധികൃതര്‍ ‘എളുപ്പവഴി’ പ്രയോഗിച്ചത്.
വെള്ളക്കെട്ടൊഴിവാക്കാന്‍ കീറിയിട്ട കുഴികളുടെ പരിസരത്തുതന്നെയാണ് കോരിയെടുത്ത മണലും നിക്ഷേപിച്ചത്. മഴ കനത്തതോടെ കോരിയിട്ട മണല്‍ മുഴുവന്‍ റോഡിലെത്തി. പൊതുവേ വീതി കുറവായ റോഡില്‍ അതിസാഹസികമായാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. അധികൃതര്‍ നിര്‍മിച്ച കുഴിയില്‍ വെള്ളം നിറഞ്ഞതോടെ അപകടഭീതിയും ഉയരുകയാണ്. വെള്ളം റോഡിന് നിരപ്പായതോടെ കുഴിയില്‍ വീഴാതിരിക്കാന്‍ കാല്‍നടക്കാരും വാഹനങ്ങളും ഏറെ പ്രയാസപ്പെടുന്നു. നേരത്തെ നടന്നുപോകാന്‍ സാധിച്ചിരുന്നതു പോലും കുഴിയെടുത്തതോടെ ഇല്ലാതായതായി പരിസരവാസികള്‍ പറഞ്ഞു. വാഹനങ്ങളുടെ ചെളിയഭിഷേകം ഒഴിവാക്കാന്‍ റോഡിനു നടുവിലൂടെയാണ് ചിലര്‍ നടക്കുന്നത്.
പടന്ന പഞ്ചായത്ത് ഓഫിസിനു മുന്നിലെ വാണിജ്യസമുച്ചയത്തിന് മുന്നില്‍ റോഡില്‍ മുട്ടറ്റം വെള്ളമാണ്. ഇവിടെ റോഡ് ഉയര്‍ത്തിനിര്‍മിക്കാനുള്ള നടപടി ഉണ്ടായിട്ടില്ല.കടയിലേക്ക് വെള്ളം കയറുന്നത് ഒഴിവാക്കാന്‍ റോഡില്‍ നാട്ടുകാര്‍ മുമ്പ് വഴ നട്ടിരുന്നു.

Leave a Reply

പഴയ വാര്‍ത്തകള്‍

September 2010
S M T W T F S
« Aug    
 1234
567891011
12131415161718
19202122232425
2627282930  

Subscribe to Padanna.com

E-mail:

Subscribe
Unsubscribe