തൃക്കരിപ്പൂരിലെ ബോംബ്: പരിശോധന തുടങ്ങി
പടന്ന : തൃക്കരിപ്പൂരില്‍ ഇന്നലെ കണ്ടെത്തിയ ബോംബ് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചു തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട ഇന്നലെ കസ്റ്റഡിയില്‍ എടുത്ത മൂന്ന് പേരെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ഒരു വടിവാള്‍, മൂന്ന് പൈപ്പുകള്‍, സ്‌ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് കുപ്പികള്‍ എന്നിവയാണ് തങ്കയം മുക്കിലെ ഇലക്ട്രിസിറ്റി ഓഫീസിന് അടുത്തുള്ള ശ്മശാനത്തിലെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് റെയ്ഡ് നടത്തി ഇവ കണ്ടെത്തിയത്.