വിവാദങ്ങള്‍ക്കൊരു വിരാമം – ആസിഫ് മാടാപുറം
ധാരാളം ചര്‍ച്ചകള്‍ക്കും അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങക്കും സാക്ഷിയാകേണ്ടി വന്ന പടന്ന.കോമിന്റെ എളിയ വായനക്കാരന്‍ എന്ന നിലയിലാണ് ഇങ്ങിനെയൊരു ലേഖനം കുറിക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ എന്നോ സൗഭാഗ്യവശാല്‍ എന്നോ ഒട്ടേറെ ചര്‍ച്ചകക്ക് നാം സാക്‌ഷ്യം വഹിച്ചു. പക്ഷെ ആരോഗ്യപരമായ പല നിര്‍ദേശങ്ങളും നാം ഉള്‍ക്കൊണ്ട് കഴിഞ്ഞു. ഇനി നമുക്ക് വേണ്ടത് പുനര്‍ വിചിന്തനമാണ് . ചീഞ്ഞു നാറുന്ന പല കള്ളക്കണക്കുകളും ഗൂടാലോചനകളും പുറം ലോകം അറിയാന്‍ ഇടയായി. നിഷ്പക്ഷമായി ചിന്തിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് ആരുടെ വാദമാണ് ശരി എന്നറിയാതെ പകച്ചു നില്‍കേണ്ടി വന്നു എന്നതാണ് യാദാര്‍ത്ഥ്യം. സമൂഹത്തിനെ വിപത്തിലെക്ക് നയിക്കുന്ന ഇത്തരം ചര്‍ച്ചകള്‍ നമുക്ക് ഭൂഷണമാണോ എന്ന് ചിന്തിക്കുവാനുള്ള സമയം ഇനിയും അതിക്രമിച്ചിട്ടില്ല. ഇവിടെ നാം കൊന്നൊടുക്കുന്നത് നമ്മുടെ സംസ്കാരത്തെയും നമ്മുടെ പൈത്രുകത്തെയുമാനെന്ന കാര്യം മനസിലാക്കേണ്ടിയിരിക്കുന്നു. ജില്ലയുടെ മുക്കുമൂലകളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് പടന്ന എന്ന പ്രദേശം വളരെയധികം സുപരിചിതമായത് കൊണ്ട് തന്നെ ഈ സൈറ്റ് സന്ദര്‍ശിക്കാറുണ്ട്. പക്ഷെ അവരില്‍ ഭുരിഭാഗവും ലജ്ജിച്ചു പോകുന്ന ഒരു ദുരവസ്ഥയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. പരസ്പരം ചെളി വരിയെരിയുന്നത് ആരുടെ തൃപ്തി നേടുവാന്‍ വേണ്ടിയാണെന്ന് സംശയിച്ചു പോകുന്നു. തെറ്റുകള്‍ മനുഷ്യസഹജമാണ്. അത് ചൂണ്ടിക്കാനിക്കേണ്ടതും പ്രതികരിക്കേണ്ടതും സമൂഹമാണ്. എന്നാല്‍ പ്രതികരിക്കുവാനും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുവാനും അതിന്റെതായ രീതികള്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. അല്ലാതെ പരസ്പരം കുറ്റം എഴുതി വിട്ടു മറ്റുള്ളവരെ കുടി അറിയിക്കലല്ല എന്ന് കുടി നാം മനസിലാകേണ്ടിയിരിക്കുന്നു. ഒരു മുസ്ലിമിന്റെ കുറ്റം കണ്ടാല്‍ മറ്റൊരു മുസ്ലിം അത് മറച്ചു വെക്കണമെന്നാണ് മതം നമ്മെ പഠിപ്പിക്കുന്നത്. പക്ഷെ നാം ചെയ്യുനതോ നേരെ വിപരീതവും. എന്ത് പറ്റി നമ്മുടെ സമുദായത്തിനു? ഇത്രയും അധപ്പതനത്തിനു വഴിയൊരുക്കുന്നത് പടന്ന.കോം ആണെങ്കില്‍ തീര്‍ച്ചയായും ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പുനരാലോചിക്കെണ്ടിയിരിക്കുന്നു . കാരണം ഗുണത്തെക്കാള്‍ ഏറെ ദോഷമാണ് ഇതില്‍ നിന്നും പ്രതിഫലിക്കുന്നതെങ്കില്‍ തീര്‍ച്ചയായും അതിന്റെ പരിഹാരവും ഇത് തന്നെയാകുന്നു. തൂലിക പടവാളാക്കിയ പല എഴുത്തുകാരും ലോകത്ത് ജീവിച്ചിട്ടുണ്ട് , അത് പോലെ ജീവിക്കുന്നുമുണ്ട് , അവരൊക്കെ അവരുടെ സ്വന്തം നാമത്തില്‍ സമൂഹത്തിലെ അന്ടചിദ്രങ്ങളെ തുറന്നു കാട്ടുകയാണ് ചെയ്തത്. അല്ലാതെ മറ്റുള്ളവന്റെ നാമത്തില്‍ വ്യക്തിഹത്യ നടത്തുവാനുള്ള ശ്രമങ്ങളായിരുന്നില്ല. വ്യജമായാല്‍ എന്തും എഴുതി വിടാമെന്ന വ്യമോഹത്താല്‍ ഇത്തരം ഭീരുക്കള്‍ ചെയ്യുന്നത് മാപര്‍ഹിക്കാത്ത്ത തെറ്റാണെന്ന് ഓര്‍ക്കുക. അത്പോലെ വ്യക്തിപരമായ ദുരുദ്ദേശം വെച്ചുള്ള അഭിപ്രായങ്ങളും നമുക്ക് ഭുഷനമല്ല എന്ന കാര്യം കുടി മനസിലാക്കുക. ഇത്തരം ആള്‍ക്കാര്‍ നമ്മുടെ ആത്മാഭിമാനത്തെ കലങ്കപ്പെടുത്തുകയാണ് ചെയ്യുന്നത് . സമുദായം മാപ്പ് കൊടുത്താലും കാലം മാപ്പ് കൊടുക്കില്ല എന്നൂ കുടി മനസിലാക്കേണ്ടിയിരിക്കുന്നു. സമുദായത്തെ ദ്രോഹിച്ചു നടന്നവന്റെ അന്ദ്യ നാളുകള്‍ എങ്ങിനെയാണെന്ന് ധാരാളം അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട് . എല്ലാം ദൃഷ്ടാന്തങ്ങള്‍ക്ക് വേണ്ടിയാണു സര്‍വ്വ ശക്തന്‍ നമുക്ക് കാണിച്ചു തരുന്നത്. ഈ ദൃഷ്ടാന്തങ്ങള്‍ കാണുവാന്‍ നാം നമ്മുടെ പടന്നയുടെ ചുറ്റളവില്‍ മാത്രം നോക്കിയാല്‍ മതിയാകും. ആരെയും വേദനിപ്പിക്കാനോ വിമര്‍ശിക്കാനോ അല്ല ഇത് ഇവിടെ കുറിക്കുന്നത്. ഒരു സമുദായ സ്നേഹിയുടെ നൊമ്പരം മാത്രമാണ് ഇവിടെ കുറിച്ചിടാന്‍ ശ്രമിക്കുന്നത്.
വരും നാളുകളില്‍ കഴിഞ്ഞു പോയ തെറ്റുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടു കൊണ്ട് സ്വന്തം തെറ്റുകളെ തിരുത്തുവാനുള്ള ശ്രമങ്ങളാണ് നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്. നമ്മുടെ മനസ്സില്‍ കുടുങ്ങിക്കിടക്കുന്ന പകയും വിദ്വേഷവും ഉന്മൂലനം ചെയ്യുവാന്‍ ശ്രമിക്കുക. എന്നിലുടെയാണ് പടന്നയുടെ നാശത്തിനു തുടക്കം കുറിക്കുന്നതെന്ന കുറ്റബോധം നമ്മുടെ മനസ്സില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ഓരോ പടന്നക്കാരനും തങ്ങളുടെ നാടിന്‍റെ യശസ്സ് ഉയര്‍ത്തുവാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുവാനുള്ള ശ്രമം ഇതില്‍ നിന്നും ഒരു തുടക്കമാകട്ടെ . അതിനു നാഥന്‍ തുണക്കട്ടെ ആമീന്‍.
ആസിഫ് മാടാപുറം
ബീച്ചാരക്കടവ്
“തൂലിക പടവാളാക്കിയ പല എഴുത്തുകാരും ലോകത്ത് ജീവിച്ചിട്ടുണ്ട് , അത് പോലെ ജീവിക്കുന്നുമുണ്ട് , അവരൊക്കെ അവരുടെ സ്വന്തം നാമത്തില്‍ സമൂഹത്തിലെ അന്ടചിദ്രങ്ങളെ തുറന്നു കാട്ടുകയാണ് ചെയ്തത്. അല്ലാതെ മറ്റുള്ളവന്റെ നാമത്തില്‍ വ്യക്തിഹത്യ നടത്തുവാനുള്ള ശ്രമങ്ങളായിരുന്നില്ല. വ്യജമായാല്‍ എന്തും എഴുതി വിടാമെന്ന വ്യമോഹത്താല്‍ ഇത്തരം ഭീരുക്കള്‍ ചെയ്യുന്നത് മാപര്‍ഹിക്കാത്ത്ത തെറ്റാണെന്ന് ഓര്‍ക്കുക”
Well Done Asif, You said it.
Dear asif
Dear asif …Thankal parannnathu 1000 tyms Sathyam…Eniyum nallla lekanangal Ezuthan SARVVA SHAKTHAN anugrahikkkatttey……Take care…byee
if u dont mind pls sent ur mail id to mohdmanaf.m@gmail.com
ഹായ് അസിഫ് വളരെ ഇന്ദ്രസ്തിംഗ് എനിയം എത്പോലേ ഏഴുതുക ഏഴുതാന്‍ അള്ളാഹു അനുഗ്രഹികട്ടേ ആമീന്‍